Flash News

ചെരണത്തല സ്‌കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA.............. GLPS CHERNATHALA..............GLPS CHERNATHALA..............

web widgets

Friday, 10 October 2014

സബ്‌ജില്ലാതല ശാസ്‌ത്രക്വിസ്

ഹോസ്ദുര്‍ഗ് ഉപജില്ലാ ശാസ്‍ത്ര ക്വിസ്സില്‍ മൂന്നാം സ്ഥാനം നേടിയ അനഘബിനു സമ്മാനം വാങ്ങിച്ചപ്പോള്‍     ചെരണത്തല സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനിയാണ്.ചെരണത്തലയിലെ ബിനുവിന്റെയും സുജിതയുടെയുംമകളാണ്അനഘബിനു.





Tuesday, 30 September 2014

സാക്ഷരം ക്യാമ്പ് നടത്തി

ഉണര്‍ത്ത് സാക്ഷരം 2014ക്യാമ്പ് നടന്നു. പി ടി എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി.കഥകളും പാട്ടുകളും നാടന്‍പാട്ടുകളും വിവിധ തരം നാടന്‍കളികളും നടന്നു





Friday, 26 September 2014

കപ്പകൃഷി വിളവെടുത്തു.


  
കഴിഞ്ഞസീസണില്‍ നട്ട കപ്പവിളവെടുത്തു



Thursday, 18 September 2014

"നാട്ടിലെങ്ങും നാട്ടുമാവ്"- പദ്ധതിയുടെ ഉദ്ഘാടനം ചെര്‍ണത്തലയില്‍.....




ചെര്‍ണത്തല : നാടുനീങ്ങുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS) അംഗങ്ങളും വനം വകുപ്പും പരിസ്‌ഥിതി പ്രവര്‍ത്തകരും സംയുക്‌തമായി നടത്തുന്ന "നാട്ടിലെങ്ങും നാട്ടുമാവ്"- പദ്ധതിയുടെ ഉദ്ഘാടനം ഫോറസ്‌റ്റ് അസിസ്‌റ്റന്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ജയമാധവ് നിര്‍വ്വഹിച്ചു. ചെരണത്തല ഗവ. എല്‍. പി. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങിന് കക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം.കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. NSS കോര്‍ഡിനേറ്ററായ ശ്രീ. അനില്‍ കുമാര്‍ കെ സി സ്വാഗതം ആശംസിച്ചു. ഇറക്കുമതി ചെയ്‌ത മാമ്പഴങ്ങള്‍ കഴിച്ചാലുള്ള ദേഷത്തെ കുറിച്ചും നാട്ടുമാമ്പഴങ്ങള്‍ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്നും ഇതു സംരക്ഷിക്കേണ്ടതിന്റെ ആവിശ്യകതയെ കുറിച്ചും കുട്ടികള്‍ക്ക് അവബോധം സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. കക്കാട് സ്‌കൂളിനും പരിസര പ്രദേശത്തെ എല്ലാ സ്‌കൂള്‍ കോമ്പൗണ്ടുകളിലും നല്ലയിനം നാട്ട് മാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ പറ‍ഞ്ഞു. ഫോറസ്‌റ്റ് റേഞ്ച് ഓഫീസര്‍മാരായ ശ്രീ. അബ്‌ദുള്‍ നാസര്‍, ശ്രീ. ബിനു, ചെരണത്തല ഗവ. എല്‍. പി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍, ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.ഓമന പി വി, പി ടി എ എക്‌സിക്യുട്ടീവ് അംഗം ശ്രീ. മധു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. വിനയന്‍ മാസ്‌റ്റര്‍ നന്ദി രേഖപ്പെടുത്തി. സ്‌കൂളിന്റെ ചുറ്റവട്ടത്തുമായി മാവിന്‍തൈകള്‍ നടുകയും  നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS) അംഗങ്ങളുടെ നാടന്‍ പാട്ട് ആലാപനവും നടന്നു. രക്ഷിതാക്കളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും  സാന്നിധ്യം കൊണ്ട് ചടങ്ങ്  ശ്രദ്ധേയമായി.






Tuesday, 16 September 2014

സെപ്‌തംബര്‍ 16 ഓസോണ്‍ ദിനം


ഓസോണ്‍ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ഭൂമിക്ക് പ്രതീകാത്മകമായി കുടതീര്‍ക്കുന്നു




Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Monday, 8 September 2014

ഓണാഘോഷം 2014

കുട്ടികളുടെ മാവേലിയുടെ ഓണാശംസ(തേജസ്സ്.എം)

ഓണസ്സദ്യക്കുള്ള ഒരുക്കങ്ങള്‍



ക്ലാസ്സ് തല പൂക്കളങ്ങള്‍




ഓണക്കളികള്‍



ഓണസ്സദ്യ



സമ്മാനവിതരണം






Friday, 5 September 2014

അധ്യാപകര്‍ക്ക് ആദരം

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളും കുട്ടികളും അധ്യാപകരെ ആദരിച്ചു.

ഹെഡ‌മിസ്‌ട്രസ്സ്- ശ്രീമതി. പി. വി. ഓമന ടീച്ചര്‍
സീനിയര്‍ ടീച്ചര്‍- വല്‍സമ്മ സിറിയക്ക്

വിനയന്‍ മാസ്‌റ്റര്‍
ശാലിനി ടീച്ചര്‍

Thursday, 4 September 2014

കപ്പ കൃഷി

 കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തേടെ സ്‌കൂള്‍ പറമ്പില്‍ കപ്പ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍






Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Monday, 1 September 2014

സ്‌കൂള്‍ ബ്ലോഗ് ഉദ്ഘാടനം

സ്‌കൂള്‍ ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ. ചന്ദ്രനും വൈസ് പ്രസിഡന്റ് ശ്രീ. മധുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.


ഈ പുഴയും കടന്ന്.........

ചെര്‍ണത്തല സ്‌കൂളിലേക്ക് മഴക്കാലത്ത്  കുട്ടികള്‍ വരുന്നത് കുുത്തിയൊഴുകുന്ന പുഴയ്‌ക്ക് മുകളിലെ  ഈ നൂല്‍പ്പാലത്തിലൂടെയാണ്. ഈ ദുരിതയാത്രയ്‌ക്ക് പരിഹാരമായാല്‍ സ്‌കൂളിലേക്ക് കുട്ടികളുടെ എണ്ണവും  വര്‍ദ്ധിക്കും....

Sunday, 31 August 2014

സ്‌കൂള്‍ തല വിജയികള്‍

അനഘ ബിനു- അക്ഷരമുറ്റം ക്വിസ്സ് ഒന്നാം സ്‌ഥാനം
ആദര്‍ശ് കെ വി- ഗണിത ക്വിസ്സ് ഒന്നാം സ്‌ഥാനം,
നാട്ടറിവ് ക്വിസ്സ് ഒന്നാം സ്‌ഥാനം, അക്ഷരമുറ്റം രണ്ടാം സ്‌ഥാനം
ശരത് ചന്ദ്രന്‍ കെ-ഗണിത ക്വിസ്സ് രണ്ടാം സ്‌ഥാനം,
നാട്ടറിവ് ക്വിസ്സ് രണ്ടാം സ്‌ഥാനം


വിജ്‌ഞാനോല്‍സവ വിജയികള്‍
അനഘ ബിനു, അമര്‍നാഥ് കെ വി, അഭിനവ് കെ വി, ആദര്‍ശ് കെ വി,
ആദിത്ത് കെ വി, ശരത് ചന്ദ്രന്‍ കെ, ആര്‍ദ്ര എല്‍ മുരളി


Sunday, 17 August 2014

നല്ല സെന്‍സസ് പ്രവര്‍ത്തകയ്‍ക്കൂള്ള അവാര്‍ഡ് ശാലിനി ടീച്ചര്‍ക്ക്...

മികച്ച സെന്‍സസ് പ്രവര്‍ത്തകയ്‌ക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റും ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രിയില്‍ നിന്ന്  വാങ്ങിയതിനു ശേഷം മന്ത്രിയുടെയും ജില്ലാ കലക്‌റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും കൂടെ ശാലിനി ടീച്ചര്‍





അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ടീച്ചര്‍ക്ക് കുട്ടികളുടെ സ്‌നേഹസമ്മാനം

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ അസംബ്ലി കൂടി ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.ഓമന.പി.വി. ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനക്വിസ്സ് (കമ്പ്യൂട്ടറില്‍ പ്രത്യേകം തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകളിലെ ചോദ്യവും ചിത്രങ്ങളും), ദേശീയപതാക നിര്‍മ്മാണം, റാലി,ദേശഭക്‍തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടന്നു.അധ്യാപകരും രക്ഷിതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.