"നാട്ടിലെങ്ങും നാട്ടുമാവ്"- പദ്ധതിയുടെ ഉദ്ഘാടനം ചെര്‍ണത്തലയില്‍.....
ചെര്‍ണത്തല : നാടുനീങ്ങുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS) അംഗങ്ങളും വനം വകുപ്പും പരിസ്‌ഥിതി പ്രവര്‍ത്തകരും സംയുക്‌തമായി നടത്തുന്ന "നാട്ടിലെങ്ങും നാട്ടുമാവ്"- പദ്ധതിയുടെ ഉദ്ഘാടനം ഫോറസ്‌റ്റ് അസിസ്‌റ്റന്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ജയമാധവ് നിര്‍വ്വഹിച്ചു. ചെരണത്തല ഗവ. എല്‍. പി. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങിന് കക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം.കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. NSS കോര്‍ഡിനേറ്ററായ ശ്രീ. അനില്‍ കുമാര്‍ കെ സി സ്വാഗതം ആശംസിച്ചു. ഇറക്കുമതി ചെയ്‌ത മാമ്പഴങ്ങള്‍ കഴിച്ചാലുള്ള ദേഷത്തെ കുറിച്ചും നാട്ടുമാമ്പഴങ്ങള്‍ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്നും ഇതു സംരക്ഷിക്കേണ്ടതിന്റെ ആവിശ്യകതയെ കുറിച്ചും കുട്ടികള്‍ക്ക് അവബോധം സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. കക്കാട് സ്‌കൂളിനും പരിസര പ്രദേശത്തെ എല്ലാ സ്‌കൂള്‍ കോമ്പൗണ്ടുകളിലും നല്ലയിനം നാട്ട് മാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഫോറസ്‌റ്റ് റേഞ്ച് ഓഫീസര്‍മാരായ ശ്രീ. അബ്‌ദുള്‍ നാസര്‍, ശ്രീ. ബിനു, ചെരണത്തല ഗവ. എല്‍. പി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍, ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.ഓമന പി വി, പി ടി എ എക്‌സിക്യുട്ടീവ് അംഗം ശ്രീ. മധു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. വിനയന്‍ മാസ്‌റ്റര്‍ നന്ദി രേഖപ്പെടുത്തി. സ്‌കൂളിന്റെ ചുറ്റവട്ടത്തുമായി മാവിന്‍തൈകള്‍ നടുകയും നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS) അംഗങ്ങളുടെ നാടന്‍ പാട്ട് ആലാപനവും നടന്നു. രക്ഷിതാക്കളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
now you are very fast. keep it up.
ReplyDelete